ബേപ്പൂര്‍: പുരോഗമന കലാസാഹിത്യ സംഘം അരക്കിണര്‍ യൂണിറ്റ് സമ്മേളനം കഥാകൃത്ത് എം ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. മണിപ്പൂര്‍ വംശഹത്യയ്ക്കെതിരെ നാം ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഫാറൂഖ് മേഖല സിക്രട്ടറി വി കെ ദിലീപ്, മുന്‍ കൗണ്‍സിലര്‍ പി പി ബീരാന് കോയ എന്നിവര്‍ സംസാരിച്ചു. 17 അംഗ കമ്മിറ്റി യില്‍ ഗിരീഷ് കുമാര്‍ സിക്രട്ടറിയും ശങ്കര നാരായണന് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.