കമ്പളക്കാട്: കര്‍ക്കിടകത്തിലെ പിള്ളേരോണം ആഘോഷമാക്കി ജി യു പി സ്‌കൂള്‍ കമ്പളക്കാട്. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ് കര്‍ക്കടക മാസത്തിലെ തിരുവോണം. ഈ ദിനത്തിലാണ് പിള്ളേരോണം എന്ന ദിവസം വരുന്നത്. കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ദിനത്തില്‍ ഓണം ആഘോഷിക്കുന്നത്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കമ്പളക്കാട് യു പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പിള്ളേരോണം ആഘോഷിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പി ടി എ പ്രസിഡന്റ് മുനീര്‍ ചെട്ടിയാങ്കണ്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ഒ സി എമ്മാനുവല്‍, വാര്‍ഡ് മെമ്പര്‍ കമലാ രാമന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ പി എന്‍, എസ് എം സി ചെയര്‍മാന്‍ ഹാരിസ്, സീനിയര്‍ അസിസ്റ്റന്റ് റോസ്‌മേരി പി എല്‍, സീഡ് കോഡിനേറ്റര്‍ ഷംന കെ, സ്റ്റാഫ് സെക്രട്ടറി ശ്യാമിലി കെ എന്നിവര്‍ സംസാരിച്ചു.