കെ പി സി സി ജനസദസ്സ് അഞ്ചിന് കോഴിക്കോട്ട്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Kerala

കോഴിക്കോട്: ‘ബഹുസ്വരതയുടെ സംരക്ഷകരാകാം’ എന്ന മുദ്രാവാക്യവുമായി കെ പി സി സി സംഘടിപ്പിക്കുന്ന പ്രഥമ ജനസദസ്സ് ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് 3.30ന് രാജീവ് ഗാന്ധി നഗര്‍ (കോംട്രസ്റ്റ് മൈതാനം) നടക്കും. ഏക സിവില്‍ കോഡിനെ ചെറുക്കാനുള്ള തീരുമാനവും പിറന്ന മണ്ണില്‍ ജീവിക്കാന്‍ പ്രയാസം അനുഭവിക്കുന്ന മണിപ്പൂര്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനവും ജനസദസ്സില്‍ ഉണ്ടാകുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനുള്ള കേരളത്തിലെ ഏറ്റവും വലിയ വേദിയായി ജനസദസ്സ് മാറും. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മതേതര വിശ്വാസികളും പരിപാടിയില്‍ സംബന്ധിക്കും. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത വിഭാഗങ്ങളില്‍ നിന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, പി ജെ ജോസഫ് എം എല്‍ എ, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പി എം എ സലാം, ഡോ. എം കെ മുനീര്‍ എം എല്‍ എ, കെ കെ രമ എം എല്‍ എ, അനൂപ് ജേക്കബ് എം എല്‍ എ, സി പി ജോണ്‍, സി എന്‍ വിജയകൃഷ്ണന്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (സമസ്ത), സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ (സമസ്ത കാന്തപുരം വിഭാഗം), ടി പി അബ്ദുള്ളകോയ മദനി (കെ എന്‍ എം), മുജീബ് റഹ്മാന്‍ (ജമാ അത്ത് ഇസ്ലാമി), ടി കെ അഷ്‌റഫ് (വിസ്ഡം), ഡോ. ഐ പി അബ്ദുള്‍ സലാം സുല്ലമി (മര്‍ക്കസുദ്ദഅവ), ഡോ. ഫസല്‍ ഗഫൂര്‍ (എം ഇ എസ് പ്രസിഡന്റ്), ഡോ. വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട് ബിഷപ്പ്), റവ. ഡോ. റോയ്‌സ് മനോജ് (സി എസ് എ ബിഷപ്പ്), ഫാ. ഷിബു ജോസഫ് കളരിക്കല്‍ (താമരശ്ശേരി രൂപത), റവ. അജി അലക്‌സ് (ഓര്‍ത്തഡോക്‌സ് സഭ), അഡ്വ. ഗോവിന്ദ് ചന്ദ്രശേഖരന്‍ (സാമൂതിരി രാജാവിന്റെ പ്രതിനിധി), റസാഖ് പാലേരി (വെല്‍ഫെയര്‍ പാര്‍ട്ടി), എന്‍ വേണു (ആര്‍ എം പി സംസ്ഥാന സെക്രട്ടറി), പി സുരേന്ദ്രന്‍, കല്പറ്റ നാരായണന്‍, യു കെ കുമാരന്‍, വി എം വിനു, ഗീതാനന്ദന്‍, സണ്ണി എം കപിക്കാട്, സുഹ്‌റ മമ്പാട,് പി കുല്‍സു ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, ഡി സി സി ജനറല്‍ സെക്രട്ടറി പി എം അബ്ദുറഹ്മാന്‍ സംബന്ധിച്ചു.