കര്‍ക്കിടകത്തില്‍ ഔഷധക്കഞ്ഞിയുമായി അസംപ്ഷന്‍ എ യു പി സ്‌കൂള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: കേരളത്തിന്റെ തനതു സംസ്‌കാരത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടവുമായി അസംപ്ഷന്‍ സ്‌കൂള്‍. കര്‍ക്കിടകത്തിലെ ഭക്ഷണ ശീലങ്ങളും ആരോഗ്യ സംരക്ഷണ ശീലങ്ങളുമൊക്കെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ കര്‍ക്കിടക കഞ്ഞി ഏറെ ശ്രദ്ധേയമായി. ഇതോടൊപ്പം പത്തില കറികള്‍, മഴക്കാല രോഗ ബോധവല്‍ക്കരണം തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ കര്‍ക്കിടകത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.