മഴ കുറഞ്ഞത് മലയാളിക്ക് വിനയാകും; വൈദ്യുതി ചാര്‍ജ് കൂട്ടുമെന്ന് മന്ത്രി

Kerala

തിരുവനന്തപുരം: മഴ കുറഞ്ഞതിനും മലയാളി വില നല്‍കേണ്ടി വരും. മഴയുടെ കുറവ് വൈദ്യുതി ഉത്പാദനത്തെ ബാധിക്കും. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് പുറത്തുനിന്നും വൈദ്യുതി വാങ്ങും. ഇത്തരത്തില്‍ വരുന്ന അധികഭാരം ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുമെന്നും ഇതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാണ്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതോടെ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരും. വൈദ്യുതി വാങ്ങാന്‍ രണ്ട് മാസം മുന്‍പേ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതോടെ കൂട്ടേണ്ടിവരുന്ന വൈദ്യുത നിരക്കിന് കേന്ദ്രം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ മഴയില്‍ കുറവുണ്ടായിട്ടുണ്ട്. ഇതാണ് വൈദ്യുതി ഉത്പാദനത്തിലെ കുറവിന് കാരണം.