മൂന്ന് കുട്ടികളെ കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കി

Kerala

കണ്ണൂര്‍: മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി. കണ്ണൂര്‍ ചെറുപുഴ പാടിച്ചാല്‍ പൊന്നമ്പയല്‍ ചീമേനി റോഡിലെ വങ്ങാട് നാടിനെ നടുക്കിയ സംഭവം. ശ്രീജ, ഷാജി, മൂന്നു മക്കള്‍ എന്നിവരാണ് മരിച്ചത്. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഷാജിയും ശ്രീജയും ചേര്‍ന്ന് കുട്ടികളെ ശ്വാസം മുട്ടിച്ചോ വിഷം നല്‍കിയോ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് കരുതുന്നത്. ശ്രീജയും ഷാജിയും തൂങ്ങിമരിച്ച നിലയിലാണുള്ളത്. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.