നീതി തേടി ഹര്‍ഷിന സെക്രട്ടറിയേറ്റിന് മുന്നില്‍

Kerala

തിരുവനന്തപുരം: നിഷേധിക്കപ്പെടുന്ന നീതിക്കായി ഹര്‍ഷിന സെക്രട്ടറിയേറ്റിന് മുന്നിലെത്തി. ഇന്ന് ഏകദിന ധര്‍ണക്കെത്തിയ ഹര്‍ഷിന നീതി ലഭിക്കുന്നത് വരെ സമര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലാണ് ഹര്‍ഷിന നീതിക്കായി സമരം നടത്തുന്നത്. നീതി തേടിയുള്ള തന്റെ സമരം 86 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചതെന്ന് ഹര്‍ഷിന പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നില്‍ ഹര്‍ഷിനയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സമരപന്തലില്‍ എത്തിയ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഹര്‍ഷിനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. മന്ത്രിമാര്‍ തന്നെ കാണാത്തതു കൊണ്ടാണോ നീതി വൈകുന്നതെന്ന് അറിയില്ല. സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്നാല്‍ അവര്‍ കാണുമായിരിക്കുമെന്നും അതിനാലാണ് സെക്രട്ടറിയേറ്റ് മുന്നില്‍ ധര്‍ണയെന്നും ഹര്‍ഷിന പറഞ്ഞു.