പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മകന്‍ ഒളിവില്‍, അച്ഛനും മകനും തമ്മില്‍ രാത്രിയില്‍ വഴക്കുണ്ടായിരുന്നതായി മാതാവ്

Alappuzha

ആലപ്പുഴ: പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നാലെ മകന്‍ ഒളിവില്‍ പോയി.ആലപ്പുഴ കാളാത്ത് തടിയ്ക്കല്‍ വീട്ടില്‍ സുരേഷ് കുമാര്‍(54) ആണ് മരിച്ചത്. ഇയാളുടെ മകന്‍ നിഖില്‍ (30) ആണ് ഒളിവില്‍ പോയത്. രാത്രിയില്‍ അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടായിരുന്നതായി മാതാവ് പൊലീസിനോട് പറഞ്ഞു. ഈ മാസം 28ന് നിഖിലിന്റെ വിവാഹം ആണ്. വിവാഹ ആവശ്യത്തിനായി എടുത്ത പണത്തിനെ ചൊല്ലിയാണ് ഇരുവരും തര്‍ക്കത്തിലായത്.

സംഭവ സമയം സുരേഷ് കുമാറിന്റെ ഭാര്യയും നിഖിലിന്റെ അമ്മയുമായ മിനിമോള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും മരിച്ചത് അറിയുന്നത് രാവിലെയാണ്. നേരത്തെ ചവിച്ചുപടിയില്‍ വീണതിനെ തുടര്‍ന്ന് കാലിന് പ്ലാസ്റ്ററിട്ട് കിടിപ്പിലാണ് മിനിമോള്‍. രാവിലെ ഏഴരയായിട്ടും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് അടുത്ത മുറിയില്‍ നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.