കല്പറ്റ: ജീവിതത്തിന്റെ പരുപരുത്ത അനുഭവങ്ങളില്‍ നിന്ന് കരുത്തു നേടി പരീക്ഷണങ്ങളെ അതിജീവിക്കാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു. കല്പറ്റ എം സി ഫ് പബ്ലിക് സ്‌കൂളിലെ പത്താം തരം പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 100 മീറ്ററില്‍ തുടര്‍ച്ചയായി മൂന്ന് തവണ സ്വര്‍ണം നേടി ചരിത്രമെഴുതിയ ജമൈക്കന്‍ താരം ഉസ്സൈന്‍ ബോള്‍ട്ടിന്റെയും ബ്രസീല്‍ താരം നെയ്മറിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ബാല്യകാല ജീവിത ചരിത്രത്തിലെ ഏടുകള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അസാധ്യമായി ഒന്നുമില്ല എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവരാണ് ഇവരെല്ലാം.
എം സി ഫ് പ്രസിഡന്റ് ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. മാനേജര്‍ ഡോ. മുസ്തഫ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ നീതു ജെ ജെ, എം മുഹമ്മദ് മാസ്റ്റര്‍, നജീബ് കാരാടാന്‍, ഒ കെ സക്കീര്‍, ഷഫീന, നീത ജോസ്, ഹെഡ്മിസ്‌ട്രെസ് സുനിത ശ്രീനിവാസ് പ്രസംഗിച്ചു.