ഡെലിവലി പാര്‍ട്‌ണേഴ്‌സിനായി സ്വിഗിയുടെ ഓണ മത്സരം

Thiruvananthapuram

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗി ഡെലിവറി പാര്‍ട്‌ണേഴ്‌സിനായി ഓണമത്സരം സംഘടിപ്പിക്കുന്നു. ഓണം പൊന്നോണം എന്ന് പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ വിജയികള്‍ക്കായി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മിക്‌സര്‍ െ്രെഗന്‍ഡറുകള്‍, ഡിന്നര്‍ സെറ്റുകള്‍, ഹെല്‍മെറ്റുകള്‍, പവര്‍ ബാങ്ക്, ഗിഫ്റ്റ് വൗച്ചര്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളാണ് ഈ ഓണക്കാലത്ത് വിജയികളെ കാത്തിരിക്കുന്നത്.

നേരത്തെ ഐ പി എല്‍ മത്സരത്തിനോട് അനുബന്ധിച്ച് സ്വിഗി തങ്ങളുടെ ഡെലിവറി പാര്‍ട്‌ണേഴ്‌സിനായി മത്സരം സംഘടിപ്പിച്ചിരുന്നു. ദേശിയ തലത്തില്‍ നടന്ന മത്സരത്തില്‍ ഒന്നാം സമ്മാനമായ മോട്ടോര്‍ സൈക്കിള്‍ മൊഹമ്മദ് ഷഫീക് കരസ്ഥമാക്കി. രണ്ടാം സമ്മാനമായ എച്ച് ഡി എല്‍ ഇ ഡി ടിവി തിരുവനന്തപുരം തമ്പാനൂര്‍ മേഖലയിലെ ഡെലിവെറി പാര്‍ട്ണറായ മനോജ് വി.കെ യും നേടി.

ഈ ഓണക്കാലത്ത് ഡെലിവറി പങ്കാളികളോട് ഒപ്പം ഓണം ആഘോഷിക്കാനുള്ള ഞങ്ങളുടെ മാര്‍ഗമാണ് പൊന്നോണം 23 എന്ന്‌സ്വിഗ്ഗി ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ബോബി സെബാസ്റ്റ്യന്‍ പറഞ്ഞു.