റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ പിക്കപ്പ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു

Eranakulam

കൊച്ചി: ജോലിക്ക് പോകുകയായിരുന്നു രണ്ടുപേര്‍ പിക്ക് അപ്പ് വാന്‍ ഇടിച്ച് മരിച്ചു. നെടുമ്പാശേരിയില്‍ രാവിലെ ഏഴു മണിയോടെയാണ് സംഭവം. അത്താണി കാം കോയ്ക്ക് മുന്നില്‍ വെച്ച് ഇവര്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇവരെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. കാംകോയിലെ കാന്റീന്‍ ജീവനകാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്.

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാനാണ് ഇടിച്ചത്. വാഹനത്തിന്റെ ഡ്രൈവര്‍ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.