തിരുവനന്തപുരം: വിവാഹത്തിനായി അണിഞ്ഞൊരുങ്ങാന്‍ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ നവവധു കാമുകനൊപ്പം ഒളിച്ചോടി. തിരുവനന്തപുരം കല്ലമ്പല്ലാണ് മുഹൂര്‍ത്ത നേരത്ത് വധുവെത്താത്തതിനെ തുടര്‍ന്ന് കല്യാണം മുടങ്ങിയത്.
ആറു മാസങ്ങള്‍ക്ക് മുമ്പാണ് കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതുപ്രകാരം വിവാഹം നടക്കാനിരിക്കെയാണ് വധുവിന്റെ ഒളിച്ചോട്ടം.
കല്യാണ ഒരുക്കങ്ങളും അതിഥികളെ സ്വീകരിക്കലും ഓഡിറ്റോറിയത്തില്‍ തകൃതിയായി നടക്കവെ മുഹൂര്‍ത്തമായിട്ടും നവവധുവിനെ കാണാനില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി തന്റെ സുഹൃത്തിനൊപ്പം പോയ വിവരം അറിയുന്നത്. ഇതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുഴഞ്ഞു വീണു. ഓഡിറ്റോറിയത്തില്‍ ആകെ ബഹളവും. എന്നാല്‍ നവവരന്റെയും ബന്ധുക്കളുടേയും സമ്യമായ ഇടപെടല്‍ അനിഷ്ട സംഭവങ്ങളില്ലാതെ കലാശിക്കുകയും പിരിഞ്ഞു പോകുകയുമായിരുന്നു.