പ്രണയം നടിച്ച് പീഡനം തൊഴിലാക്കിയ 22കാരന്‍ അറസ്റ്റില്‍

Crime

വെള്ളറട: പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന 22കാരന്‍ പൊലീസിന്റെ പിടിയിലായി. ഡാലുമുഖം കടുവാക്കുഴി കോളനിയിലെ സംഗീത് ഭവനില്‍ അശ്വിന്‍ കുമാര്‍ (22) ആണ് അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രണയം നടിച്ച് യുവാവ് പിഡീപ്പിച്ചിരുന്നു. കുട്ടി ടീച്ചറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.

അധ്യാപിക വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിച്ചു. അവര്‍ കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിന്‍കുമാര്‍ അറസ്റ്റിലായത്. നിരവധി പെണ്‍കട്ടികള്‍ യുവാവിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ലഹരി വില്‍പ്പന കേസിലും അശ്വിന്‍ പ്രതിയായിരുന്നു.