ഓണത്തിന് ലൂയിസ് ഫിലിപ്പിന്‍റെ ‘ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ ടസ്‌കര്‍

Eranakulam

കൊച്ചി: ഓണത്തിന് മലയാളികള്‍ക്കായി ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡിന്റെ ഇന്ത്യയിലെ മുന്‍നിര പ്രീമിയം മെന്‍വെയര്‍ ബ്രാന്‍ഡായ ലൂയിസ് ഫിലിപ്പ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ടസ്‌ക്കര്‍’ എന്ന പേരില്‍ വസ്ത്രശേഖരം പുറത്തിറക്കി. ഓണാഘോഷങ്ങളുടെ സത്തയെ ഉള്‍ക്കൊണ്ട് പരമ്പരാഗത ഘടകങ്ങളും സമകാലിക ഡിസൈനുകളും സംയോജിപ്പിച്ച് പുരുഷന്മാരുടെ വസ്ത്രങ്ങളുടെ അതിമനോഹരമായ ഒരു നിരയാണ് ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ഓണവുമായി ബന്ധപ്പെട്ട നിറങ്ങളും സങ്കീര്‍ണ്ണമായ പാറ്റേണുകളും സാംസ്‌കാരിക പ്രാധാന്യവും പ്രതിഫലിപ്പിക്കുംവിധമാണ് രൂപകല്‍പ്പന. ശക്തിയുടെയും കൃപയുടെയും പ്രതീകമായ ഗജഗാംഭീര്യത്തിനുള്ള ആദരവുകൂടിയാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ടസ്‌ക്കര്‍’. ആനകളുടെ മഹത്വം പകര്‍ത്തുന്ന നാല് അതുല്യമായ പ്രിന്റ് ഡിസൈനുകള്‍ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . കേരളത്തിലെ തിരഞ്ഞെടുത്ത എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്‌റ്റോറുകളിലും ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലൂയിസ് ഫിലിപ്പ് ഓണം കളക്ഷന്‍ ലഭ്യമാണ്.