കോട്ടയത്തിന് ഇനി പുത്തന്‍ സ്വാദ്; ഗ്രാന്‍ഡ് ഒന്‍ട്രെ റെസ്‌റ്റോറന്‍റ് നടന്‍ ആസിഫ് അലി ഉദ്ഘാടനം ചെയ്തു

Kottayam

കോട്ടയം: വ്യത്യസ്ത രുചികള്‍ അവതരിപ്പിച്ച് ഭക്ഷണപ്രേമികളുടെ ഇടയില്‍ ശ്രദ്ധനേടിയ ഗ്രാന്‍ഡ് ഒന്‍ട്രെ റെസ്‌റ്റോറന്റിന്റെ പുതിയ ബ്രാഞ്ച് കോട്ടയത്ത് തുറന്നു. ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി നടന്‍ ആസിഫ് അലി എത്തിയതോടെ ചടങ്ങ് ആവേശകരമായി.

കൊച്ചിയിലെ റെസ്‌റ്റോറന്റ് വിജയകരമായി ഒരു വര്‍ഷം പിന്നിട്ടതിന്റെ ആഘോഷങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പേയാണ് കോട്ടയത്തും ഗ്രാന്‍ഡ് ഒന്‍ട്രെ സാന്നിധ്യമറിയിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഗ്രാന്‍ഡ് ഒന്‍ട്രെയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായിരുന്നു ഒന്നാം വാര്‍ഷികാഘോഷം. #ഗീേേമ്യമവേലസസഛൃൗഏൃമിറഋിേൃലല എന്ന അതിഗംഭീരമായ ക്യാമ്പയിനിലൂടെയാണ് കോട്ടയത്തേക്ക് ഗ്രാന്‍ഡ് ഒന്‍ട്രെ എത്തുന്നത്. കൊച്ചിയില്‍ മാത്രം കിട്ടിയിരുന്ന ഗ്രാന്‍ഡ് ഒന്‍ട്രെയുടെ രുചിവൈവിധ്യങ്ങള്‍ കൂടുതലാളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കോട്ടയത്തെ ഈ പുതിയ തുടക്കം.

കോട്ടയത്തെ ഭക്ഷണപ്രേമികള്‍ക്കായി ഗ്രാന്‍ഡ് ഒന്‍ട്രെയുടെ ഒരു ശാഖ തുറന്നതിലുള്ള അതിയായ സന്തോഷം നടന്‍ ആസിഫ് അലി മറച്ചുവെച്ചില്ല. കൊച്ചിയിലെ റെസ്‌റ്റോറന്റിന് കിട്ടിയ മികച്ച അഭിപ്രായമാണ് പുതിയൊരു ബ്രാഞ്ച് കൂടി തുടങ്ങാന്‍ ആത്മവിശ്വാസം നല്‍കിയതെന്ന് ഗ്രാന്‍ഡ് ഒന്‍ട്രെയുടെ മിഹ്‌റാസ് ഇബ്രാഹിം പറഞ്ഞു. ഗ്രാന്‍ഡ് ഒന്‍ട്രെക്ക് മാത്രം നല്കാനാവുന്ന ഭക്ഷണാനുഭവം അഭിമാനത്തോടെയാണ് കോട്ടയത്തുള്ളവരിലേക്കും എത്തിക്കുന്നത്. അതും പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനിടെ.

17 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് ഗ്രാന്‍ഡ് ഒന്‍ട്രെ മാനേജിങ് ഡയറക്ടര്‍ മിഹ്‌റാസ് ഇബ്രാഹിം റെസ്‌റ്റോറന്റ് മേഖലയിലേക്ക് കടന്നു വന്നത്. പരമ്പരാഗതമായ രുചിക്കൂട്ടുകള്‍ക്ക് ഒരു ലോകരുചികളുമായി ചേര്‍ന്ന് ഒരു ഫ്യൂഷന്‍ എന്ന ആശയം മനസ്സില്‍ വന്നതും വേറിട്ട വഴികളിലൂടെ മുന്നേറാന്‍ ഉള്ള മിഹ്‌റാസിന്റെ പ്രതിബദ്ധത തന്നെയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളികള്‍ക്ക് നാടന്‍ വിഭവങ്ങള്‍ വിളമ്പുമ്പോളും സമാനതകളില്ലാത്ത ഫൈന്‍ ഡൈനിങ്ങ് എന്ന ആശയം ഗ്രാന്‍ഡ് ഒന്‍ട്രെ എന്ന ബ്രാന്‍ഡിലേക്ക് മിഹ്‌റാസിനെ ചെന്നെത്തിച്ചു. തന്റെ പ്രവര്‍ത്തി മേഖലയില്‍ എപ്പോഴും വേറിട്ട ആശയങ്ങളുമായി വന്ന് അതിനൂതനമായ അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍, മിഹ്‌റാസിന്റെ നേതൃത്വത്തില്‍ ഗ്രാന്‍ഡ് ഒന്‍ട്രെക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ തന്റെ ബ്രാന്‍ഡിനെ ചെന്നെത്തിക്കാനുള്ള പാതയിലാണ് മിഹ്‌റാസ് ഇബ്രാഹിം.

കൊച്ചിയിലെ റെസ്‌റ്റോറന്റിന്റെ അതേ പാത പിന്തുടരാനാണ് കോട്ടയത്തും ഗ്രാന്‍ഡ് ഒന്‍ട്രെ ശ്രമിക്കുന്നത്. ഇവിടുത്തെ ഓരോ വിഭവവും സ്‌നേഹത്തോടെയാണ് പാചകം ചെയ്യുന്നത്. ആ സ്‌നേഹമാണ് അതിലെ രുചിയായി പ്രതിഫലിക്കുന്നതും. മെനുവില്‍ പുതിയ വിഭവങ്ങള്‍ പരീക്ഷിക്കുന്നതില്‍ ഗ്രാന്‍ഡ് ഒന്‍ട്രെയിലെ ഷെഫുമാര്‍ ഒട്ടും മടി കാണിക്കാറില്ല. അതേ സമയം ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറുമല്ല. ഭക്ഷണം കഴിക്കാനെത്തുന്ന എല്ലാവരെയും സ്വീകരിക്കുന്ന രീതിയിലും പേരെടുത്ത ഗ്രാന്‍ഡ് ഒന്‍ട്രെ ഇനി കോട്ടയത്ത് സ്വാദിന്റെ പുതിയ അധ്യായം കുറിക്കും.