മാർക്സിസ്റ്റ് പാർട്ടിയിൽ പിളർപ്പ് ഉറപ്പ്: പി.സി.തോമസ്

Kottayam

കോട്ടയം: ജനങ്ങൾ നേരിട്ട് മനസ്സിലാക്കിയ കുറ്റകൃത്യങ്ങളാണ് എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണമായത്, എന്നുള്ളതുമായി ബന്ധപ്പെട്ട് മാർക്സിസ്റ്റ് പാർട്ടിയിൽ ഉണ്ടായിരിക്കുന്ന അഭിപ്രായവ്യത്യാസം ആ പാർട്ടിയെ ഒരു പിളർപ്പിക്കിലേക്കു തന്നെ നയിക്കും, എന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

മറ്റു പ്രശ്നങ്ങളും, മുഖ്യമന്ത്രിയുടെ ഭരണവുമായി ബന്ധപ്പെട്ട പല രീതികളും കമ്മ്യൂണിസത്തിനു ചേർന്നതല്ല എന്ന കാരണങ്ങൾ കൊണ്ട് പാർട്ടിയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുകയാണ്. അപ്പോഴാണ് കണ്ണൂർ സംഭവത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാട് വൻതോതിൽ ഭിന്നിപ്പ് ഉണ്ടാക്കിയിരിക്കുന്നത്. കൊലയ്ക്ക് കാരണക്കാരിയായ പി. പി.ദിവ്യയെ തുറന്നനുകൂലിച്ചിരിക്കുകയാണ് ഡിവൈഎഫ്ഐ. ആ യുവജന സംഘടനയെ കൊണ്ട് ഇങ്ങനെ ആ യുവജന സംഘടനയെ കൊണ്ട് ഇങ്ങനെ പറയിച്ചത് മുഖ്യമന്ത്രിയും കൂട്ടാളികളും ആണെന്ന് വ്യക്തം. ഇപ്പോഴിതാ ദിവ്യ ചെയ്തിരിക്കുന്ന കുറ്റം പഞ്ചായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ മാത്രമാണെന്നും പാർട്ടി അംഗം എന്നുള്ള നിലയിലാണ് അല്ലെന്നും സിപിഎം കണ്ടിരിക്കുന്നു. എന്നാൽ ദിവ്യയെയും, അവരുടെ നീക്കങ്ങളെയും, അവരെ സഹായിക്കുന്നവരുടെ നിലപാടുകളെയും ആര് അനുകൂലിച്ചാലും തങ്ങൾ ശക്തമായിട്ട് അത്തരം നീക്കങ്ങളെ എതിർക്കും, എന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു.

പെട്രോൾ പമ്പുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം നടന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി.ശശി സഹിതം കുഴപ്പത്തിലാകും എന്നുള്ളത് വസ്തുതയാണ്. ഒരുപക്ഷേ ദിവ്യയും ഭർത്താവും ഒക്കെ അവരുടെ കൈയ്യാളികൾ എന്ന നിലയിൽ പ്രവർത്തിച്ചതാകാം. പക്ഷേ അവരെ അറസ്റ്റ് ചെയ്യുവാനോ ശക്തമായിട്ടുള്ള നടപടികൾ നീക്കുവാനോ ഗവൺമെൻറ് തയ്യാറാകുന്നില്ല, എന്നുള്ളതിൽ വലിയ എതിർപ്പ് സിപിഎമ്മിൽ ഉണ്ട്. തോമസ് പറഞ്ഞു.