വേളം: പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയെ അനുദിനം മലിനപ്പെടുത്തുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ഉപയോഗം കഴിയുന്നത്ര കുറക്കണമെന്നും തുണിസഞ്ചികളും കടലാസുകവറുകളും വ്യാപകമാക്കാൻ കുട്ടികൾ മുൻകൈ എടുക്കണമെന്നും ചേരാപുരം-തീക്കുനി ഇസ്ലാഹീ മദ്റസയിൽ ചേർന്ന കുട്ടികളുടെ പരിസ്ഥിതികൂട്ടം ആവശ്യപ്പെട്ടു.
”ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ ” എന്ന സന്ദേശത്തെ മുൻനിർത്തി അവയർനസ് ക്ലാസ്, ക്വിസ് പ്രോഗ്രാം, വൃക്ഷത്തൈ നടൽ തുടങ്ങി പരിസ്ഥിതിസംരക്ഷണ ബോധവൽകരണത്തിൻെറ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടികൾക്ക് , പ്രധാനാധ്യാപിക മുബീനാസമദ്, ടി അഹമദ് മാസ്റ്റർ, മുഷ്താഖ് മാസ്റ്റർ, ഹഫ്സീന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.