കൊച്ചി: കഥാനുഭവത്തിന്റെ നാനാവശങ്ങളിലേക്കും നോക്കുകയും എന്നാല്‍ ഒരു പ്രസ്ഥാനത്തിന്റെയും ചതുരങ്ങള്‍ക്കുള്ളില്‍പ്പെടാതെ ഒറ്റയ്ക് ഒരു വഴി രൂപപ്പെടുത്തുകയും ചെയ്ത ചെറുകഥാകൃത്താണ് എസ്.വി. വേണു ഗോപന്‍ നായര്‍ എന്ന് പ്രശസ്ത നിരൂപകന്‍ ഡോ. പി കെ രാജശേഖരന്‍ അഭിപ്രായപ്പെട്ടു. എസ് വി യുടെ ഒന്നാം ചരമ വാര്‍ഷികവും എസ് വി ഫൗണ്ടേഷന്റെ ഉദ്ഘാടനവും നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിന് നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍ മാന്‍ പി.കെ. രാജമോഹന്‍ തിരി തെളിയിച്ചു.
ഭാഷാ ഇന്‍സ്റ്റി റ്റിയൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായിരുന്നു. കൊല്ലയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത് കുമാര്‍, രചന വേലപ്പന്‍ നായര്‍, നെയ്യാറ്റിന്‍കര ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വേലായുധന്‍ നായര്‍, ആര്‍.വി. അജയഘോഷ് എന്നിവര്‍ സംസാരിച്ചു. എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതവും ഡോ.സന്തോഷ് പി.തമ്പി കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്നു നടന്ന എസ് വി. കഥകള്‍ ധ്വനിയും പ്രതിധ്വനിയും എന്ന വിഷയത്തിലെ സാഹിത്യ സംവാദത്തില്‍ ഡോ. പി.കെ രാജശേഖരന്‍, കെ. ആര്‍ മീര, ഡോ.എം.രാജീവ് കുമാര്‍, ഡോ എം എ സിദ്ദിഖ്, ഡോ.ബെറ്റി മോള്‍ മാത്യു, ഡോ. സി വി. സുരേഷ്, എന്‍ എസ് സുമേഷ് കൃഷ്ണന്‍, സനല്‍ ഡാലും മുഖം, വി വി ശ്രീവത്സന്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചക്കു ശേഷം വി. എന്‍ പ്രദീപ് സംവിധാനം ചെയ്ത എസ്. വി. വേണുഗോപന്‍ നായരെക്കുറിച്ചുള്ള രേഖയുള്ള ഒരാള്‍ എന്ന ലഘുചിത്രം പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്നു നടന്ന കഥാപാഠകം പരിപാടി പ്രൊഫ. ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. ജി.ആര്‍. ഇന്ദുഗോപന്‍, വി ഷിനിലാല്‍, ജേക്കബ്ബ് എബഹാം, വി എസ് അജിത്ത്, വി.എന്‍. പ്രദീപ് എന്നിവര്‍ സ്വന്തം കഥകള്‍ സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു. ഡോ. ബിജു ബാലകൃഷ്ണന്‍, ഷിബു ആറാലുംമൂട് എന്നിവര്‍ എസ്.വി.യുടെ കഥകള്‍ അവതരിപ്പിച്ചു. എസ്.വി. ഗോപകുമാര്‍ സ്വാഗതവും ഡോ. കെ.കൊച്ചു നാരായണന്‍ നന്ദിയും പറഞ്ഞു. പ്രൊഫ.വി. മധുസൂദനന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ് വി സ്മൃതി സായാഹ്നം ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.വി. ഫൗണ്ടേഷന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ ങഘഅ നിര്‍വഹിച്ചു. ഫൗണ്ടേഷന്റെ ലോഗോ ഐ.ബി. സതീഷ് ങഘഅ പ്രകാശനം ചെയ്തു. പങ്കജ കസ്തൂരി എം.ഡി. പത്മശ്രീ ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍, പ്രൊഫ. വി.എന്‍. മുരളി, പ്രൊഫ ചന്ദ്രമതി, കരമന ഹരി, അഡ്വ. വിനോദ് സെന്‍, അഡ്വ. എസ്.വി. പ്രേമകുമാരന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.