ഓണാഘോഷം കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്; നാലുവയസുകാരിക്ക് ദാരുണാന്ത്യം

Kasaragod

കാസര്‍ക്കോട്: ഓണാഘോഷം കഴിഞ്ഞ് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം. സ്‌കൂള്‍ ബസ്സിനടിയില്‍ പെട്ടാണ് കുട്ടി മരിച്ചത്. നെല്ലിക്കുന്ന് തങ്ങളുപ്പാപ്പ നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആയിഷ സോയക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം നടന്നത്. സ്‌കൂളിലെ ആഘോഷ പരിപാടികള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി വാഹനത്തില്‍ കയറാനെത്തിയ കുട്ടി വാഹനം പുറകോട്ടെടുത്തപ്പോള്‍ അതിന് അടിയില്‍ അകപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.