തുവ്വൂരില്‍ കൊല ചെയ്യപ്പെട്ട സുജിതയുടെ കുടുംബത്തെ വിമന്‍ ജസ്റ്റിസ് നേതാക്കള്‍ സന്ദര്‍ശിച്ചു

Kozhikode

കോഴിക്കോട്: തുവ്വൂരില്‍ കൊല ചെയ്യപ്പെട്ട സുജിതയുടെ കുടുംബത്തെ വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി എ ഫായിസയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള വിഷ്ണു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സുജിതയുമായി സൂത്രത്തില്‍ സൗഹൃദം സ്ഥാപിച്ചെടുക്കുകയും സാമ്പത്തിക സഹായം നേടിയെടുത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി ചതിയിലൂടെ കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് മനോജ്കുമാര്‍ ഫായിസയോട് പറഞ്ഞു.

മരിക്കുന്ന ദിവസം രാവിലെ പതിനൊന്ന് മണിക്ക് മുമ്പ് ഭാര്യ തന്നെ വിളിച്ച് സംസാരിച്ചെന്നും അതിനു ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയതായും അദ്ദേഹം പറഞ്ഞു. സുജിതയെ കാണാതായി മൃതദേഹം കണ്ടെത്താന്‍ പതിനൊന്ന് ദിവസം വൈകിയതിലെ പ്രയാസവും മനോജ് പങ്കുവെച്ചു. കൊലപാതകത്തില്‍
കൃത്യമായ അന്വേഷണം നടത്തി പ്രതിയേയും കൂട്ടു പ്രതികളേയും നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷ ഉറപ്പാക്കുകയും കൊലപാതകത്തില്‍ ലഹരിയുടെ പങ്കും പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും പരിശോധിക്കപ്പെടണമെന്നും ഫായിസ ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മറ്റി അംഗം ബിന്ദു പരമേശ്വരന്‍, മണ്ഡലം കണ്‍വീനര്‍ സെറീന, തുവ്വൂര്‍ പഞ്ചായത്ത് കണ്‍വീനര്‍ ഫൗസിയ എന്നിവരോടൊപ്പമാണ് കുടുംബത്തെ സന്ദര്‍ശിച്ചത്.