ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂര്‍ത്തിയാകുന്നു

Kottayam

മേലുകാവ്: ഇലവീഴാപൂഞ്ചിറ വികസനത്തിന് ഗതിവേഗം കൂട്ടുന്ന ഇലവീഴാപൂഞ്ചിറ റോഡ് നവീകരണത്തിന്റെ അവസാനഘട്ട ബി എം ബിസി ടാറിംഗ് പുരോഗതി മാണി സി കാപ്പന്‍ എം എല്‍ എ വിലയിരുത്തി. 11 കോടി രൂപ ചെലവൊഴിച്ച് 5.5 കിലോമീറ്റര്‍ ദൂരമാണ് അവസാനഘട്ട നവീകരിക്കുന്നത്. ഇലവീഴാപൂഞ്ചിറയുടെ വികസനത്തിന് റോഡ് നവീകരണം നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് എം എല്‍ എ പറഞ്ഞു. നവീകരണ പ്രവര്‍ത്തനങ്ങളില്‍ എം എല്‍ എ സംതൃപ്തി പ്രകടിപ്പിച്ചു. ഡി സി സി സെക്രട്ടറി ജോയി സ്‌കറിയ, ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുനില്‍ ഐസക്, തങ്കച്ചന്‍ മുളകുന്നം എന്നിവരും എം എല്‍ എ യോടൊപ്പം ഉണ്ടായിരുന്നു.