വായനയുടെ വസന്തം തീര്‍ത്ത് പാലാ സെന്‍റ് തോമസ് റ്റി റ്റി ഐ യില്‍ വായനാദിനം

Kottayam

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

പാലാ: സെന്റ് തോമസ് റ്റി റ്റി ഐയില്‍ വായനോത്സവം എന്ന പേരില്‍ വായനാദിനമായി ആചരിച്ചു. മലയാള ഭാഷാ പണ്ഡിതന്‍ റവ. ഫാ. ഡോ. തോമസ് മൂലയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വായനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിബി പി.ജെ. സ്വാഗതം ആശംസിക്കുകയും കുട്ടികള്‍ നിര്‍മ്മിച്ച വായന മരം മറ്റു അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകവിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തത്തോടുകൂടി റവ.ഫാ.ഡോ. തോമസ് മൂലയിലിനു ഔദ്യോഗികമായി സമര്‍പ്പിക്കുകയും ചെയ്തു.