തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. വിതുര മരുതാമല സ്വദേശിയായ ബെന്‍സി ഷാജി (26) യെയാണ് മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബെന്‍സിയും ഭര്‍ത്താവ് ജോബിനും നാല് മാസം മുമ്പാണ് ആര്യനാട് പുതുക്കുളങ്ങരയില്‍ വീട് വാടകക്കെടുത്ത് താമസമാരംഭിച്ചത്.
ഫിസിയോ തെറാപ്പിസ്റ്റാണ് ബെന്‍സി. കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനാണ് ജോബിന്. പുറത്തുപോയ ജോബിന് പതിനൊന്ന് മണിയോടെ വീട്ടിലെത്തി. വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും ബെന്‍സി വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് മുറിയില്‍ ബെന്‍സിയെ തൂങ്ങി മരിച്ച നിലയിലാണ് കാണുന്നത്.