ഭരിക്കുന്നവര്‍ ശതകോടീശരന്മരാവുന്നു; സാധാരണക്കാര്‍ പട്ടിണിക്കോലങ്ങളും: അഡ്വ കെ പ്രവീണ്‍ കുമാര്‍

Kozhikode

വില്ല്യാപ്പള്ളി: ഭരിക്കുന്നവര്‍ ശതകോടീശ്വരന്‍മാരാവുകയും സാധാരണ ജനങ്ങള്‍ പട്ടിണി കൊണ്ട് മുണ്ട് മുറുക്കി ജിവിക്കേണ്ടിവരുകയും ചെയ്യേണ്ട അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ: കെ പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രവും കേരളവും ജനദ്രോഹം ചെയ്യുന്നതില്‍ മത്സരിക്കുകയാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ വരും കാലങ്ങളിലുണ്ടാവുമെന്നും അദ്ധേഹം പറഞ്ഞു. വില്ല്യാപ്പളളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം സി പി ബിജു പ്രസാദിന് ചുമതല നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചുതന്‍ പുതിയെടുത്ത്, രാധാകൃഷ്ണന്‍ കാവില്‍, പി.സി.ഷീബ, എടവത്ത് കണ്ടി കുഞ്ഞിരാമന്‍, ടി. ഭാസ്‌കരന്‍, ചന്ദ്രന്‍ മൂഴിക്കല്‍, അനൂപ് വില്ല്യാപ്പള്ളി, പി.കെ.സജിത്ത്, ശാലിനി. കെ.വി, ടി.ഗംഗാധരന്‍, രജീഷ് പുതുക്കുടി, ഷീല, സുരേഷ് പടിയുള്ളതില്‍, പ്രകാശന്‍ മേമുണ്ട, ടി.എം.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.ബി. പ്രകാശ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.