ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജില്‍ ബിരുദ ദാനം

Wayanad

മേപ്പാടി: ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജില്‍ ബി എസ്സ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ 58 വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാനം എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറിന്റെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് നാഷണല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ബിനു ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു.

ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. കോളേജ് ക്യാമ്പസ്സില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത അധ്യക്ഷത വഹിച്ചു. നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ എന്‍ സുരേഷ് സ്വാഗതം ആശംസിച്ചു. പ്രതിജ്ഞാ വാചകം നഴ്‌സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ലിഡാ ആന്റണി ചൊല്ലികൊടുത്തു. വൈസ് ഡീന്‍ ഡോ. എ പി കാമത്ത്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഗിരീഷ് ഉണ്ണികൃഷ്ണന്‍, പിടിഎ പ്രസിഡന്റ് പി പി മുഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ബിരുദദാരികളുടെ പ്രതിനിധി ആയി ആദിലാ അഷറഫ് സംസാരിക്കുകയും ചെയ്തു.