നടി നവ്യയുമായി ഉണ്ടായിരുന്നത് ഡേറ്റിംഗ്: ഐ ആര്‍ എസ് ഉദ്യോഗസ്ഥന്‍ ഇഡിയോട്

Kerala

കൊച്ചി: നടി നവ്യ നായരുമായി ഉണ്ടായിരുന്നത് ഡേറ്റിംഗാണെന്ന് ഐ ആര്‍ എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തപ്പോഴാണ് IRS ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് നടി നവ്യ നായരുമായി ഉണ്ടായിരുന്നത് ഡേറ്റിംഗിലായിരുന്നു എന്ന് വെളിപ്പെടുത്തിയത്.

നവ്യക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും സാച്ചിന്‍ സാവന്ത് നല്‍കിയ മൊഴിയിലുണ്ട്. നടി നവ്യനായരേയും ഇ ഡി ചോദ്യം ചെയ്തിരുന്നു. നവ്യയുടെ മൊഴി ചാര്‍ജ്ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാവന്തിന്റെ മറ്റു പെണ്‍സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തിയതായും അറിയുന്നു. നവ്യക്ക് ആഭരണങ്ങള്‍ ഉള്‍പ്പെടെ സാവന്ത് നല്‍കിയിട്ടുണ്ട്. നവ്യയെ കാണുന്നതിനായി സാവന്ത് പത്തോളം തവണ കൊച്ചിയിലെത്തിയതായും മൊഴിയില്‍ പറയുന്നു.