ന്യൂദല്‍ഹി: ബസ്സില്‍ നിന്നും തല പുറത്തേക്കിട്ട യുവതിക്ക് മറ്റൊരു വാഹനമിടിച്ച് ദാരുണാന്ത്യം. ബസ്സിനെ മറികടന്നെത്തിയ മറ്റൊരു ബസ്സ് യുവതിയുടെ തലക്കിടിച്ചാണ് അന്ത്യം സംഭവിച്ചത്. യാത്രക്കിടെ ഛര്‍ദ്ദിക്കാന്‍ തോന്നിയതോടെയാണ് യുവതി തല പുറത്തേക്കിട്ടത്. ഔട്ടര്‍ ദല്‍ഹിയിലെ നരേലിലാണ് അപകടം നടന്നത്. ഹരിയാന റോഡ്‌വേഴ്‌സിന്റെ ബസ്സിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്.
വാഹനങ്ങള്‍ക്കിടയില്‍ അകപ്പെട്ട യുവതിയുടെ തല പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടം വരുത്തിയ വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രതാപ് ഗഢില്‍ നിന്നിള്ള ബബ്ലി കുമാരി (20) ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്കായി സഹോദരന്‍ സന്ദീപിനെ കാണാന്‍ ലുധിയാനയിലേക്ക് പോകുകയായിരുന്നു ബബ്ലി കുമാരി. യുവതിയുടെ സഹോദരിയും ഭര്‍ത്താവും മൂന്ന് കുട്ടികള്‍ക്കുമൊപ്പമായിരുന്നു ഇവര്‍ ലുധിയാനയിലേക്ക് പോയത്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്ഥലത്തെ സിസിടിവികള്‍ പരിശോധിച്ച് വരികയാണെന്നെന്ന് പൊലീസ് അറിയിച്ചു.