തിരുവനന്തപുരം: ശ്രീലങ്കയ്ക്കും പാകിസ്ഥാനും സമാനമായ തകര്‍ച്ചയാണ് കേരളവും നേരിടുന്നതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഓണം ഉണ്ണാന്‍ പോലും ജനം ബുദ്ധിമുട്ടുമ്പോള്‍ കോടികള്‍ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മുഖ്യമന്ത്രിയ്ക്ക് യാത്ര ചെയ്യാനായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനം. സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ഈ തീരുമാനം ധൂര്‍ത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും കെസുരേന്ദ്രന്‍ പറഞ്ഞു.
ഒരുമാസം ഇരുപത് മണിക്കൂര്‍ പറക്കുന്നതന് 80 ലക്ഷം രൂപയാണ് ചെലവ് വരിക. പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികമായി നല്‍കുകയും വേണം. സംസ്ഥാനത്ത് ട്രഷറിയില്‍ ചെക്ക് മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് നിലവിലുള്ളത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 22 കോടിയോളം രൂപ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊടിച്ചിരുന്നെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.