ഭരണകൂട ഭീകരതക്കതിരെ ബീച്ചില്‍ കലാകാരന്‍മാരുടെ പ്രതിഷേധം

Kozhikode

കോഴിക്കോട്: ഭരണകൂട ഭീകരതക്കതിരെ തനിമ കലാ സാംസ്‌കാരിക വേദി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ രണ്ടിന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചില്‍ കലാകാരന്‍മാരുടെ പ്രതിഷേധം സംഘടിപ്പിക്കും.

വാക്കും വരയും, പ്രതിഷേധ പാട്ടുകളുടെ അവതരണം, കലാവിഷ്‌കാരങ്ങള്‍ എന്നിവ നടക്കും. സാഹിത്യകാരന്‍ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്യും.

യോഗത്തില്‍ പ്രസിഡന്റ് ടി.കെ. അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. കെ പി മുസ്തഫ, നസീബ ബശീര്‍, ബാബു സല്‍മാന്‍, ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, റിയാസ്കുറ്റിക്കാട്ടൂര്‍, സലാം കരുവമ്പൊയില്‍, ബക്കര്‍ വെള്ളിപറമ്പ്, ഡോ. ശറഫുദ്ദീന്‍ കടമ്പോട്ട്, അമീന്‍ ജൗഹര്‍, അശ്‌റഫ് വെള്ളിപറമ്പ്, ബശീര്‍ പൊറ്റശ്ശേരി, ശമീര്‍ ബാബു കൊടുവള്ളി, എം എന്‍ അബ്ദുല്ല, അശ്‌റഫ് വാവാട് സംസാരിച്ചു. സെക്രട്ടറി സി എ കരീം സ്വാഗതം പറഞ്ഞു.