അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു

Alappuzha

ആലപ്പുഴ: ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് യുവതി മരിച്ചു. മൂന്ന് വയസുള്ള കുഞ്ഞിനെ കാണാതായി. വെണ്‍മണി വലിയപറമ്പില്‍ ആതിര എസ് നായര്‍ (31) ആണ് മരിച്ചത്. മൂന്നു വയസ്സുള്ള മകന്‍ കാശിനാഥിനായി തിരച്ചില്‍ തുടരുന്നു.

കുന്നം ചാക്കോ റോഡിലാണ് നാലംഗ കുടംബം സഞ്ചരിച്ച ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞത്. ആതിരയുടെ ഭര്‍ത്താവ് ഷൈലേഷ് (അനു–43), മകള്‍ കീര്‍ത്തന (11), ഓട്ടോ െ്രെഡവര്‍ സബനോ സജു എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.