ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; കുഞ്ഞിനെ കാണാതായി

Alappuzha

ആലപ്പുഴ: ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് യുവതി മരിച്ചു. മൂന്ന് വയസുള്ള കുഞ്ഞിനെ കാണാതായി. വെണ്‍മണി സ്വദേശി ആതിരയാണ് അപകടത്തില്‍ മരിച്ചത്. ആതിയുടെ മൂന്ന് വയസുള്ള കുഞ്ഞ് കാശിനാഥിനെയാണ് കാണാതായത്. കുഞ്ഞിനായി തെരച്ചില്‍ തുടരുകയാണ്.

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേരെ രക്ഷപെടുത്തി.