ആലപ്പുഴ: സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കുന്നതിനു ആലപ്പുഴ ആറാട്ടുവഴിയില്‍ രൂപീകരിച്ച ഉണര്‍വ് ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം പി. പി. ചിത്തരഞ്ജന്‍ എം എല്‍. എ. നിര്‍വഹിച്ചു. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹനീഫ് തൈപറമ്പില്‍ അധ്യക്ഷത വഹിച്ചു ഉണര്‍വ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി സി. കെ. അസ്സനാര്‍ സ്വാഗതം ആശംസിച്ചു. 55 പ്രദേശ വാസികളായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ പുന്നക്കല്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഡി. പി. മധു ആശംസകള്‍ നേര്‍ന്നു. ഷെമീര്‍ ഫലാഹി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
കെ എന്‍ എം മര്‍ക്കസുദ്ദഅവ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ട്രസ്റ്റ് കമ്മിറ്റിയുടെ ലക്ഷ്യം പ്രദേശ വാസികളായ എല്ലാവര്‍ക്കും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്‍കി വിദ്യാഭ്യാസത്തിന് ഗുണകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഭാവിയില്‍ മാതൃക പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ്. അര്‍ഹരായ രോഗികള്‍ക്ക് മരുന്ന് വിതരണം, പരിചരണം, ആംബുലന്‍സ് സേവനം, പലിശ രഹിത വായ്പ പദ്ധതി, വിധവകള്‍ക്ക് വേണ്ടിയുള്ള തൊഴില്‍ സംരംഭം, പി എസ് സി ട്രെയിനിംഗ് സെന്റര്‍, ദഅവ സെന്റര്‍, ലൈബ്രറി, മത പഠനത്തിന് മദ്രസ തുടങ്ങിയ വിവിധ പദ്ധതികള്‍ ലക്ഷ്യമാക്കിയാണ് കെ എന്‍ എം മര്‍ക്കസു ദ്ദ അവ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ഉണര്‍വ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചത്. ശാഖ രൂപീകരണം ഉള്‍പ്പെടെ നിരവധി ഇസ്‌ലാഹി സംരഭത്തിന് പ്രദേശ വാസികളുടെ നേതൃത്വത്തില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഭാവി പരിപാടികള്‍ വിശദീകരിച്ചു ട്രഷറര്‍ എ. പി. നൗഷാദ് പറഞ്ഞു. കെ എന്‍ എം മര്‍ക്കസു ദ്ദ അവ മണ്ഡലം പ്രസിഡന്റ് കാലമുദീന്‍ നന്ദി രേഖപ്പെടുത്തി.