ആലപ്പുഴ: കെ എന്‍ എം മര്‍ക്കസു ദ്ദ അവ ആലപ്പുഴ ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ കുടുംബ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കലാമുദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബ സംഗമം കെ എന്‍ എം മര്‍ക്കസു ദ്ദഅവ സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു.

റമദാന്‍ വിടപറയുമ്പോള്‍ എന്ന വിഷയത്തില്‍ ഷെമീര്‍ ഫലാഹി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. റമദാനിലൂടെ നേടിയ ചൈതന്യം നഷ്ടപ്പെടുത്താതെ ജീവിതത്തില്‍ പകര്‍ത്തി മുന്നോട്ട് പോകുവാന്‍ നമുക്ക് സാധിക്കണമെന്നും എന്നാല്‍ മാത്രമേ നാം നേടിയെടുത്ത വൃത ശുദ്ധി പൂര്‍ണമാവുകയുള്ളു എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഗഫൂര്‍ റാവുത്തര്‍, അഷറഫ് ബൈത്തുല്‍ റഹ്മ, സൈഫുദ്ധീന്‍, നൗഫല്‍, മുബാറക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.