ആയഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ മംഗലാട് കര്‍ഷക ക്ലബ് രൂപീകരിച്ചു. കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് പകരുന്നതോടൊപ്പം മൂല്യവര്‍ദ്ധിത ഉത്പങ്ങളിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൃഷിയില്‍ തല്‍പരരായിട്ടുള്ളവര്‍ക്ക് കാര്‍ഷിക വിളകള്‍ നട്ട് പരിപാലിക്കുന്നതിന് വിദഗ്ദ പരിശീലനവും, വിളവെടുക്കുന്ന ഉത്പന്നങ്ങള്‍ക്ക് സംഭരണകേന്ദ്രവും വിറ്റഴിക്കാനുള്ള കേന്ദ്രവും നിര്‍മ്മിക്കും.കാര്‍ഷിക മെഷീനുകള്‍ സബ്‌സിഡി ഉപയോഗിച്ച് വാങ്ങാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ജൈവ വളം ഉപയോഗിച്ച് വിഷരഹിത പച്ചക്കറി കൃഷിയിലൂടെ ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതോടൊപ്പം മുഴുവന്‍ വീട്ടുകാരെയും കാര്‍ഷിക പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരാനുള്ള വലിയ പരിശ്രമത്തിന്റെ ഭാഗമായാണ് കര്‍ഷക ക്ലബിന്റെ രൂപഘടനയെന്ന് 13ാം വാര്‍ഡ് എ.സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ പ്രസിഡണ്ടായും, വര്‍ക്കിങ്ങ് പ്രസിഡണ്ടായി കുളങ്ങരത്ത് നാരായണനും ജനറല്‍ സെക്രട്ടറിയായി പനയുള്ളതില്‍ അമ്മത് ഹാജിയും , ഖജാന്‍ജിയായ പാറേല്‍ രവീന്ദ്രനും, വൈസ് പ്രസിഡണ്ടുമാരായി തയ്യുള്ളതില്‍ മൊയ്തീന്‍ കുട്ടി, ബാലന്‍ പൊട്ടന്റവിട , സറീന പട്ടേരി, ജോയിന്‍ സെക്രട്ടറിമാരായി വി.കെ. സോമസുന്ദരന്‍മാസ്റ്റര്‍ , യൂസഫ് കെ.കെ, ദീപ തിയ്യര്‍കുന്നത്ത് ഉള്‍പ്പെടെ ഇരുപത്തി ഒന്ന് അംഗ കണ്‍വീനര്‍മാരെയും തിരഞ്ഞെടുത്തു.