വയൽ – ഉദയ അംഗനവാടി ഡ്രൈനേജ് പുനർ നിർമ്മിക്കുക

Kozhikode

ചാലപ്പുറം: വയൽ – ഉദയ അംഗനവാടി ഡ്രൈനേജ് പുനർ നിർമ്മിക്കണമെന്ന് സി പി എം ചാലപ്പുറം വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഏരിയ കമ്മിറ്റിയംഗം പി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അജയ് ലാൽ , പടിയേരി ഗോപാലകൃഷ്ണൻ അജിത്ത്‌ലാൽ എന്നിവർ സംസാരിച്ചു. പി സുനിലയെ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.