അധ്യാപകര്‍ക്ക് ആദരം നല്‍കി കെ എസ് എസ് പി എ

Kannur

തളിപ്പറമ്പ: അധ്യാപക ദിനത്തില്‍ മുതിര്‍ന്ന അധ്യാപകരെ കെ.എസ്.എസ്.പി.എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ആദരിച്ചു. തളിപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി.സരോജിനി, ഇ. ഇന്ദിര, എസ്.പി വാസുദേവന്‍ നമ്പൂതിരി എന്നിവരെയാണ് അവരുടെ വസതിയിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചത്.

ബ്ലോക്ക് പ്രസിഡന്റ് ശ്രീ.പി.സുഖദേവന്‍, സെക്രട്ടറി പി.ടി.പി മുസ്തഫ,ജില്ലാ കമ്മിററിയംഗങ്ങളായ യു. നാരായണന്‍, പി.ഗോവിന്ദന്‍ , മണ്ഡലം പ്രസിഡന്റ് കെ. മധു,ജോയിന്റ് സെക്രട്ടറി ടി.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പരിയാരം, കുറുമാത്തൂര്‍, പട്ടുവം, ആന്തൂര്‍ മണ്ഡലം കമ്മിറ്റികളും അധ്യാപകരെ ആദരിച്ചു.