വനിതാദിനം വേറിട്ടതാക്കി പ്രതിഭകളെ ആദരിച്ചു

Kannur

പാനൂർ: വനിതാ ദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാനൂർ ഏരിയ വനിതാ വിഭാഗം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു.

ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽ മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരത്തിന് അർഹയായ പാനൂർ യെസ് അക്കാദമിയിലെ നിദ നാസർ, വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം നടത്തിയ കടവത്തൂർ അൽഫിത്റ ഇസ്ലാമിക് സ്കൂളിലെ പ്രിൻസിപ്പൽ ലൈല പി കെ, അധ്യാപനത്തോടൊപ്പം സാഹിത്യരംഗത്തും സാമൂഹിക രംഗത്തും സേവനം നടത്തുന്ന കടവത്തൂർ വെസ്റ്റ് യുപി സ്കൂളിലെ സുലൈഖ കെ എം, ഉമ്മുക്കുൽസു വി കെ തുടങ്ങിയവരെയാണ് ആദരിച്ചത്.

ഏരിയ കൺവീനർ ഖദീജ ടീച്ചർ, സെക്രട്ടറി ഹസീന എ പി, സോഷ്യൽ മീഡിയ കൺവീനർ നുഫൈസ എന്നിവർ നേതൃത്വം നൽകി.