പാലാ: വിദ്യാര്‍ത്ഥിനികളായ അഞ്ജന, ആതിര എന്നീ രണ്ട് പെണ്‍കുട്ടികളും സിനിയും വാടക വീട്ടിലാണ് താമസം. ഒറ്റയ്ക്ക് കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തുന്നതും കുട്ടികളെ പഠിപ്പിക്കുന്നതും. സ്വന്തമായി ഒരു വീട് സ്വപ്നം മാത്രമായിരുന്നു. ഇവരുടെ ദയനീയ സ്ഥിതി സിനിയുടെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് എം എല്‍ എ യുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇവരുടെ കഷ്ടതയുടെ തീവ്രത മനസ്സിലാക്കിയ എം.എല്‍.എ മാണി സി കാപ്പന്, ചെറിയാന് കാപ്പന് മെമ്മോറിയല്‍ ട്രസ്റ്റിന് ഇവരുടെ അപേക്ഷ കൈമാറി. ട്രസ്റ്റ് സൗജന്യമായി 3 സെന്റ് സ്ഥലം അനുവദിക്കുകയും രജിസ്ട്രേഷന് ഉള്‍പ്പടെയുള്ള ചിലവുകള്‍ ആനിത്തോട്ടം ജോര്‍ജ്ജുകുട്ടി വഹിക്കുകയും ചെയ്തു.
തുടര്‍ന്ന് വീട് നിര്‍മ്മാണത്തിന് എം.എല്‍.എ മാണി സി കാപ്പന് ശുപാര്‍ശ ചെയ്തത് പ്രകാരം കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷനില്‍ നിന്നും 4 ലക്ഷം രൂപയും മലബാര്‍ ഗോള്‍ഡ് ഭവന പൂര്‍ത്തീകരണ പദ്ധതി പ്രകാരം അമ്പതിനായിരം രൂപയും സിനിയ്ക്ക് ലഭിച്ചു. ഈ ലഭിച്ച തുകകള്‍ കൊണ്ട് വീടിന്റെ വാര്‍ക്ക വരയുള്ള പണികള്‍ പൂര്‍ത്തീകരിച്ചു. വീടിന്റെ വാതില്‍, ജനല്‍ മറ്റ് ആവശ്യ ഘടകങ്ങള്‍ ഉള്‍പ്പടെയുള്ള പൂര്‍ത്തീകരണത്തിന് സുമനസ്സുകളുടെ സഹകരണം ഉണ്ടായേ തീരൂ. എങ്കില്‍ മാത്രമേ സിനിയ്ക്ക് വീട് എന്ന എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കൂ. സിനിയുടെ ഗൂഗിള്‍ പേ നമ്പര്‍ 7510575086 ആണ്.