എന്‍ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

Kottayam

അളനാട്: സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കേറ്ററിംഗ് ടെക്‌നോളജി നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സപ്തദിന സഹവാസ ക്യാമ്പ് അളനാട് ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ ആരംഭിച്ചു. മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മോണ്‍ ഡോ ജോസഫ് മലേപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍, ഹെഡ്മിസ്ട്രസ് ബിന്ദു എം എല്‍, ഫാ ജോസഫ് വാട്ടപ്പിളളില്‍, വിനോദ് ചെറിയാന്‍, ജോജന്‍ തോമസ്, അഭിജിത്ത് ജെ റോയി എന്നിവര്‍ പ്രസംഗിച്ചു. 31 ന് ക്യാമ്പ് സമാപിക്കും.

വാമനപുരം MLA ഡി.കെ.മുരളി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍, വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഡാനിയേല്‍, മനാറല്‍ ഹുദാ ട്രസ്റ്റ് ജനറല്‍ മാനേജര്‍ ശ്രീ അന്‍സര്‍ ഷെരിഫ്, ഓക്‌സ്‌ഫോര്‍ഡ് കിഡ്‌സ് സ്‌കൂള്‍ മേധാവി ശ്രീമതി.ലക്ഷ്മി ജെ .ആര്‍, പുത്തന്‍പാലം വാര്‍ഡ് മെമ്പര്‍ ശ്രീമതി. കെ. ലീലാമ്മ എന്നിവര്‍ സമീപം.