തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം പിതാവും ആത്മഹത്യക്ക് ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതില്‍ പൊള്ളലേറ്റത്. ജോജിയുടെ പിതാവ് ജോണ്‍സന്‍ (58) ആണ് ഇന്നലെ അര്‍ധരാത്രി തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തീ പൊള്ളലേറ്റ മൂന്നു പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് സെക്യൂരിറ്റി ജീവനക്കാരനായ ജോണ്‍സന്‍ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്.