ഏകസിവില്‍കോഡ് ഒറ്റക്കെട്ടായി എതിര്‍ക്കണം: ഐ എന്‍ എല്‍

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ബി ജെ പി സര്‍ക്കാറിന്റെ നീക്കത്തെ മതേതര ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസഡിന്റ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.

ഹിന്ദുത്വ അജണ്ടയിലെ മുഖ്യ ഇനമായ ഏകസിവില്‍കോഡിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് ലോ കമ്മീഷന്‍ തുടക്കം കുറിച്ചിരിക്കുന്നത് പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ്. വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തില്‍ ഏകീകൃത സിവില്‍കോഡ് അപ്രായോഗികമാണെന്ന് ലോ കമ്മീഷന്‍ മുമ്പ് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര സമൂഹത്തില്‍ ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസപ്രകാരം ജീവിക്കാനുള്ള അവകാശമുണ്ട്. ഏകശിലാ രൂപത്തിലുള്ള ഒരു സമൂഹത്തെയല്ല നമ്മുടെ ഭരണഘടനാ ശില്‍പികള്‍ സ്വപ്നം കണ്ടത്. വ്യക്തി നിയമങ്ങളെയും നാട്ടു നിയമങ്ങളെയും ഇടിച്ചു നിരപ്പാക്കി മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഹിന്ദുത്വ സങ്കല്‍പത്തെ അടിച്ചേല്‍പ്പിക്കാനുള്ള ഏതു നീക്കത്തെയും ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പിക്കണമെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.