കുതിരയോട്ട മത്സരത്തില്‍ അഭിമാന നേട്ടം; നിദാ അന്‍ജുമിന്ന് എച്ച് ആര്‍ ഡി എഫിന്‍റെ ഉപഹാരം ഡോ ഹുസൈന്‍ മടവൂര്‍ സമര്‍പ്പിച്ചു

Gulf News GCC

ദുബൈ: ഫ്രാന്‍സില്‍ നടന്ന 120 കിലോ മീറ്റര്‍ ലോക മാരത്തോണ്‍ കുതിര ഓട്ട മല്‍സരത്തില്‍ ഫിനിഷ് ചെയ്ത ആദ്യത്തെ ഇന്ത്യക്കാരി എന്ന അഭിമാന നേട്ടത്തിന് നിദാ അന്‍ജുമിന്ന് ഡല്‍ഹിയിലെ ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ ( HRDF ) ഉപഹാരം ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ സമര്‍പ്പിച്ചു.

ദുബായില്‍ നടന്ന ചടങ്ങില്‍ മാതാവ് മിന്നത്ത്, പിതാവ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് എന്നിവരും കുടുംബ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കുട്ടിയെ നേരില്‍ കണ്ട് അനുമോദിക്കുവാനും ഉപഹാരം നല്‍കാനും സാധിച്ചതില്‍ ഡോ. ഹുസൈന്‍ മടവൂര്‍ സന്തോഷം രേഖപ്പെടുത്തി. നിദാ അന്‍ജും നന്ദി പ്രകാശിപ്പിച്ചു.