ദുബായ്: ദേര നൈഫ് ഫ്രിജ് മുറാറിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണവിവരം ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് സ്ഥിരീകരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ട്രാവല്‍സ് ജീവനക്കാരനാണ് റിജേഷ്. സ്‌കൂള്‍ അധ്യാപികയാണ് ജിഷി.
അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് മരണം.