നിപ്പ ബോധവല്‍ക്കരണവുമായി മാനിക്കുനി കോളനിയില്‍ അസംപ്ഷന്‍ സ്‌കൂള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: പക്ഷിമൃഗാധികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമായ നിപ്പയെ കുറിച് ബോധവല്‍ക്കരണവുമായി അസംപ്ഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സുല്‍ത്താന്‍ ബത്തേരി മാനിക്കുനി കോളനിയിലെത്തി.

രോഗവ്യാപന രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ കോളനി നിവാസികള്‍ക്ക് വിശദീകരിക്കുകയും മാസ്‌ക്, സാനിറ്റയ്‌സര്‍ എന്നിവയടങ്ങുന്ന മെഡിക്കല്‍ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. ഹെഡ് മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, അധ്യാപകരായ ടിന്റു മാത്യു, അനു പി സണ്ണി, ലെനി ജോണ്‍, ഗീത ടി ജോര്‍ജ്, ബിന്ദു എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.