കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ രണ്ട് എം.ടെക് വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളിലെ ഫെലോഷിപ്പ്. സത്യജിത്ത് ഷാജി ഓസ്‌ട്രേലിയയിലെ കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ ഓഫ് മൈന്‍സിലും അലി അബൂബക്കര്‍ അമേരിക്കയിലെ ബെര്‍ക്ക്‌ലി നാഷണല്‍ ലാബോറട്ടറിയിലുമാണ് അവസാന വര്‍ഷ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പഠനം നടത്തുക.
ഒരു വര്‍ഷത്തേക്ക് വിസിറ്റിംഗ് റിസര്‍ച്ച് അസിസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ട സത്യജിത് ഷാജിക്ക് പ്രതിമാസം 1500 ഓസ്‌ട്രേലിയന്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. പ്രതിമാസം 2500 യുഎസ് ഡോളറാണ് സ്‌കോളര്‍ഷിപ്പായി അലി അബൂബക്കറിന് ലഭിക്കുക.
2020ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിന്റെ ഡയറക്ടര്‍ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസാണ്. ബാറ്ററികള്‍, സോളാര്‍ സെല്ലുകള്‍, ഇന്ധന സെല്ലുകള്‍ തുടങ്ങിയവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്. വിദഗ്ധരുടെ മേല്‍നോട്ടവും മികച്ച ഇന്‍സ്ട്രുമെന്റേഷന്‍ സംവിധാനങ്ങളുമുള്ള വകുപ്പില്‍നിന്നും ഇതുവരെ 15 വിദ്യാര്‍ഥികള്‍ രാജ്യാന്തരതലത്തില്‍ ഫെലോഷിപ്പുകള്‍ നേടിയിട്ടുണ്ടെന്ന് ജോയിന്റ് ഡയറക്ടര്‍ അനിത സി. കുമാര്‍ പറഞ്ഞു.