ഐ എസ് എം ഈലാഫ് തൊഴില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

Kozhikode

കോഴിക്കോട്: ഐ എസ് എം സാമൂഹ്യ ക്ഷേമ വകുപ്പ് (ഈലാഫ്) വിധവകള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വയം തൊഴില്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഐ എസ് എം സംസ്ഥാന ട്രഷറര്‍ കെ എം എ അസീസ് നിര്‍വഹിച്ചു. കോഴിക്കോട് സൗത്ത് ജില്ല സാമൂഹ്യ ക്ഷേമ വകുപ്പ്(ഈലാഫ്) കണ്‍വീനര്‍ ഷജീര്‍ഖാന് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.

കെ എന്‍ എം ജില്ലാ സെക്രട്ടറി വളപ്പില്‍ അബ്ദുസലാം മുഖ്യ പ്രഭാഷണം നടത്തി. അഹ്മദ്‌റഊഫ് പുത്തൂര്‍, ഫവാസ് കുണ്ടുങ്ങല്‍, നൗഫല്‍ കൊണ്ടോട്ടി, സലീല്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു.