കോഴിക്കോട്: നിപ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഒമ്പത് പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാര്‍ഡുകള്‍, കുറ്റിയാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാര്‍ഡുകള്‍, വില്യാപ്പള്ളി 3,4,5,6,7 വാര്‍ഡുകള്‍, പുറമേരിയിലെ 13ാം വാര്‍ഡും നാലാം വാര്‍ഡിലെ തണ്ണിര്‍പ്പന്തല്‍ ടൗണ്‍ ഉള്‍പ്പെട്ട പ്രദേശം, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
മേല്‍ പറഞ്ഞ കണ്ടെയിന്‍മെന്റ് സോണിലെ എല്ലാ കടകമ്പോളങ്ങളും രാത്രി എട്ട് മണി വരെ നിപ്പ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കണ്ടെയിന്‍മെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചയ്ക്ക് 2 മണി വരെയും പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ആളുകള്‍ കൂട്ടം കൂടുന്നത് കര്‍നമായി നിയന്ത്രിക്കുകയും വേണം.
മറ്റ് നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും.സമ്പര്‍ക്ക പട്ടികയിലുള്ളവരും നിരീക്ഷണത്തിലുള്ളവരും കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്റൈനില്‍ കഴിയേണ്ടതുമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.