ന്യൂഡല്‍ഹിയില്‍ ഇന്ത്യ സൗദി ഇന്‍വെസ്റ്റ്‌മെന്‍റ് ഫോറം സംഘടിപ്പിച്ചു

India

ന്യൂദല്‍ഹി: സൗദി അറേബ്യ കിരീടാവകാശിയുടെ ഇന്ത്യാസന്ദര്‍ശന വേളയില്‍ ന്യൂഡല്‍ഹിയില്‍ ഇന്ത്യസൗദി അറേബ്യ ഇന്‍വെസ്റ്റ്‌മെന്റ് ഫോറം 2023 സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഔപചാരിക നിക്ഷേപ സിമ്പോസിയമെന്ന നിലയില്‍ ഇത് ഒരു സുപ്രധാന നാഴികക്കല്ല് ആയിരുന്നു സഊദിക്കും ഇന്ത്യക്കും.

സാമ്പത്തിക സഹകരണത്തിനുള്ള ശക്തമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന പരിപാടിയില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള 500ലധികം കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സൗദി കിരീടാവകാശി മുമ്പ് പ്രഖ്യാപിച്ചിരുന്നു.

സൗദി ഇന്‍ഡോ പ്രതിനിധി സംഘത്തില്‍ ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സിലിന്റെ കോചെയര്‍മാന്‍ കൂടിയായ ഇറാം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മലയാളി പ്രവാസി വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ് ഉള്‍പ്പെട്ടിരുന്നു.