കൊല്ലം: പാരിപ്പള്ളി യുകെഎഫ് എഞ്ചിനീയറിംഗ് കോളേജില്‍ പുതുതായി അനുവദിച്ച പോളിടെക്‌നിക് കോളേജ്, യുകെഎഫ് സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്റ് ഡിസൈന്‍ എന്നിവയുടെ ഉദ്ഘാടനവും ഫ്രഷേഴ്‌സ് ഡേയും നടന്നു. പോളിടെക്‌നിക് കോളേജിന്റെ ഉദ്ഘാടനം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എം.എസ്.രാജശ്രീ നിര്‍വഹിച്ചു. 2023 27 ബിടെക്, 2023 26 ഡിപ്ലോമ, 2023 25 എംടെക് ബാച്ചിന്റെ ഉദ്ഘാടനവും, വിദ്യാര്‍ഥികള്‍ക്ക് െ്രെഡവിംഗ് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കോളേജിന്റെ നേതൃത്വത്തില്‍ യു െ്രെഡവ് എന്ന പേരില്‍ ആരംഭിക്കുന്ന യുകെഎഫ് െ്രെഡവിംഗ് സ്‌കൂളിന്റെ ഉദ്ഘാടനവും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി.പ്രകാശ് ഐപിഎസ് നിര്‍വഹിച്ചു. കോളേജ് ചെയര്‍മാന്‍ ഡോ.എസ്.ബസന്ത് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ അമൃത പ്രശോഭ് ആമുഖ പ്രഭാഷണം നടത്തി. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകളെ പരിഭോഷിപ്പിക്കുന്നതിന്റെ ഭാഗമായി കോളേജില്‍ ആരംഭിച്ച യുകെഎഫ് സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്റ് ഡിസൈനിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ചലച്ചിത്ര താരവും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അപര്‍ണ ബാലമുരളി നിര്‍വഹിച്ചു.
സമൂഹത്തിന്റെ താഴെ തട്ടിലുള്ള വിദ്യാര്‍ഥികള്‍ക്ക് നാല് വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനത്തോടാപ്പം ജര്‍മന്‍ ഭാഷാ പരിജ്ഞാനവും, ജര്‍മനിയില്‍ തൊഴിലും എന്ന ആശയത്തില്‍ മികവുറ്റ കരിയര്‍ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി ചടങ്ങില്‍ വച്ച് ജര്‍മന്‍ കമ്പനിയായ ടിയുവി റെയിന്‍ലാന്‍ഡ് െ്രെപവറ്റ് ലിമിറ്റഡുമായുള്ള ധാരണാ പത്രം കോളേജ് ചെയര്‍മാന്‍ ഡോ.എസ്.ബസന്തും ടിയുവി ഇന്ത്യന്‍ റെപ്രസെന്റേറ്റീവും അസിസ്റ്റന്റ് മാനേജറുമായ രഞ്ജിത്ത് ഗോപാലകൃഷ്ണനും ചേര്‍ന്ന് ഒപ്പ് വച്ചു. പരിപാടിയുടെ ഭാഗമായി വിവിധ ആഡ് ഓണ്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പോളിടെക്‌നിക് പ്രോജക്ട് എക്‌സ്‌പോയില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. കൂടാതെ മലയാള മനോരമയും റിലയന്‍സ് ട്രെന്‍ഡ്‌സും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല മത്സരമായ ഓണം നല്ല ഓളം ട്രെന്‍ഡ്‌സ് സെറ്റര്‍ കോളേജ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികളെ വേദിയില്‍ അനുമോദിച്ചു.
ചടങ്ങില്‍ രക്ഷകര്‍ത്താക്കള്‍ക്കയി സംഘടിപ്പിച്ച ക്രിയേറ്റീവ് പാരന്റിങ് സെഷന്‍ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് നേതൃത്വം നല്‍കി. ശാസ്ത്രജ്ഞനും വിന്‍ഡ് റിസോഴ്‌സ് അനലിസ്റ്റുമായ ഡോ.ഇ.ശ്രീവത്സന്‍ റിന്യൂവബിള്‍ എനര്‍ജി എന്ന വിഷയത്തില്‍ പ്രസംഗിച്ചു. കോളേജ് ട്രഷറര്‍ ലൗലി ബസന്ത്, പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി.എന്‍. അനീഷ്, ഡീന്‍ അക്കാഡമിക്‌സ് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, പിടിഎ വൈസ് പ്രസിഡന്റ് എം.സുനില്‍കുമാര്‍, പ്രൊഫ.എ.അഞ്ജലി എന്നിവര്‍ പ്രസംഗിച്ചു.