ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദര്‍ശനമായാണ് ലോകം കാണുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ന്യൂദല്‍ഹി: ഇന്ത്യയുടെ വാക്കുകളെ ജി 20 ഉച്ചക്കോടിയില്‍ ഭാവിയുടെ ദര്‍ശനമായാണ് ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 യോഗങ്ങള്‍ കശ്മീരിലും അരുണാചല്‍ പ്രദേശിലും നടത്തിയതിനെയും അദ്ദേഹം ന്യായീകരിച്ചു. പാകിസ്ഥാനും ചൈനയും ഇതിനെ എതിര്‍ക്കേണ്ടതില്ലെന്നും ലോകത്തിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രധാനന്ത്രി പറഞ്ഞു. ജി 20 ഉച്ചകോടിയിലെ ചില നേട്ടങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

സൈബര്‍ കുറ്റകൃത്യങ്ങളെ ലോകം ഒറ്റക്കെട്ടായി നേരിടണം. ജി ഡി പി കേന്ദ്രീകൃത വളര്‍ച്ചയെക്കാള്‍ ലോകം മനുഷ്യകേന്ദ്രീകൃത വളര്‍ച്ചയിലേക്ക് മാറുകയാണ്. അതേസമയം ജി20 രാജ്യങ്ങളുടെ ഷെര്‍പമാരുടെ മൂന്നു ദിവസത്തെ യോഗം ഹരിയാനയിലെ നൂഹിലെ ഐടിസി ഗ്രാന്റ് ഭാരത് ഹോട്ടലില്‍ തുടങ്ങിയിട്ടുണ്ട്.